സൌഹാര്‍ദ കൂട്ടായ്മയൊരുക്കി ഇഫ്താര്‍ ഓണം സംഗമം
ചക്കരക്കല്ല്: റമദാനിന്റെ ത്യാഗസ്മരണകളും ഓണത്തിന്റെ ഐക്യബോധവുമുണര്‍ത്തി ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം ഇഫ്താര്‍- വിരുന്നൊരുക്കി. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു. മാനവിക മൂല്യങ്ങള്‍ വിലമതിക്കാതെ ഇരുട്ടിലൂടെ യാത്ര ചെയ്യുന്ന സമൂഹത്തിന് ഇത്തരം കൂട്ടായ്മകള്‍ വെളിച്ചമാവട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഏരിയാ ഓര്‍ഗനൈസര്‍ ഇ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. അനില്‍ കുമാര്‍,പെരളശേãരി പഞ്ചായത്തംഗം കെ.വി. ചന്ദ്രന്‍, ചക്കരക്കല്ല് പ്രസ്ഫോറം പ്രസിഡന്റ് എ.കെ. സുരേന്ദ്രന്‍, കെ.വി. കോരന്‍, കെ. സക്കരിയ, ചാലോടന്‍ രാജീവന്‍ , കെ.സി. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. എം.സി. മോഹനന്‍, പി.പി. നാരായണന്‍, പി. ശശിധരന്‍ മാസ്റ്റര്‍, എന്‍.സി. ജാഫര്‍,ഡോ. ജനാര്‍ദനന്‍, സി.സി. മാമു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
0 comments
ചക്കരക്കല്ല് ഇഫ്താര്‍ ഓണം സംഗമം
Published on Saturday, August 28, 2010 in ചക്കരക്കല്ല് ഇഫ്താര്‍ ഓണം സംഗമം
Related Posts
Labels:
ചക്കരക്കല്ല് ഇഫ്താര്‍ ഓണം സംഗമം
Subscribe to:
Post Comments (Atom)
No Response to "ചക്കരക്കല്ല് ഇഫ്താര്‍ ഓണം സംഗമം"
Add Your Comment