1 comments

NH SAMRAKSHANA SAMITHI 03-09-2010

Published on Saturday, September 4, 2010 in

ദേശീയപാത വികസനം: പ്രകടനവും
പൊതുയോഗവും നട
ത്തി

കണ്ണൂര്‍: 45 മീറ്റര്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ ദേശീയപാത വികസിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ദേശീയപാത സംരക്ഷണ സമിതി പ്രകടനവും പൊതുയോഗവും നടത്തി. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിലൂടെ ദേശീയപാത 45 മീറ്ററായി വികസിപ്പിക്കാനുള്ള സര്‍വകക്ഷി തീരുമാനവും അതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതും കേരള ജനത ചെറുത്തുതോല്‍പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുയോഗത്തില്‍ യു.കെ. സെയ്ദ്, എം.കെ. ജയരാജന്‍, എം.കെ. അബൂബക്കര്‍, പ്രേമന്‍ പാതിരിയാട് എന്നിവര്‍ സംസാരിച്ചു. നഗരത്തില്‍ നടന്ന പ്രകടനത്തിന് കെ.കെ. ഉത്തമന്‍, ടി.പി. അസിന്‍, സി.പി. അബ്ദുല്ല, മേ
രി എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ദേശീയപാത സംരക്ഷണസമിതി കണ്ണൂരില്‍ നടത്തിയ ധര്‍ണയില്‍ ജില്ലാ ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് സംസാരിക്കുന്നു
03.09.2010

0 comments

ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം

Published on Wednesday, September 1, 2010 in






ജസ്റ്റിസ് ഫോര്‍
മഅ്ദനി ഫോറം
രൂപവത്കരിച്ചു
കണ്ണൂര്‍: അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയില്‍ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം രൂപവത്കരിച്ചു.
ഫോറം ചെയര്‍മാനായി ഡോ. ഡി. സുരേന്ദ്രനാഥിനെ തെരഞ്ഞെടുത്തു. കുറ്റം തെളിയിക്കപ്പെടുന്നതുവരെ വ്യക്തികളെ ശിക്ഷിക്കാതിരിക്കുന്നതിന് ഭരണകൂടം തയാറാകണമെന്ന് ഫോറം രൂപവത്കരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ഡി. സുരേന്ദ്രനാഥ് പറഞ്ഞു. പി.ഡി.പി ജില്ലാ പ്രസിഡന്റ് മഹ്മൂദ് പറക്കാട്ട് അധ്യക്ഷത വഹിച്ചു.
മറ്റു ഭാരവാഹികള്‍: അഡ്വ. കെ.എല്‍. അബ്ദുസ്സലാം (ജന. കണ്‍), ഫാറൂഖ് ഉസ്മാന്‍ (ട്രഷ). വൈസ് ചെയര്‍മാന്മാര്‍: സുബൈര്‍ പുഞ്ചവയല്‍, യു.പി. സിദ്ദീഖ് മാസ്റ്റര്‍, മഹമൂദ് പറക്കാട്, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, എന്‍. സുബ്രഹ്മണ്യന്‍, ഇസ്മാഈല്‍ ചപ്പാരപ്പടവ്, സതീഷ്കുമാര്‍ പാമ്പന്‍. കണ്‍വീനര്‍മാര്‍: കെ. സക്കരിയ, അഷ്റഫ് പറവൂര്‍, കെ. സാദിഖ്, പ്രസന്നന്‍ പള്ളിപ്രം, അഷ്റഫ് മുണ്ടേരി, ഒ.പി. അബ്ബാസ്. രക്ഷാധികാരികള്‍: സി. ബാലകൃഷ്ണന്‍, ടി.കെ. മുഹമ്മദലി, അഡ്വ. എസ്. മമ്മു, ഇല്യാസ് തലശേരി, കെ.വി. ഹാരിസ്, ഹംസ മാലൂര്‍, കെ.എം. മഖ്ബൂല്‍.

01-09-2010

0 comments

സോളിഡാരിറ്റി-ഇരിക്കൂര്‍: പ്രാര്‍ഥന സഫലം; രോഹിണിക്ക് വീടൊരുങ്ങി

Published on Tuesday, August 31, 2010 in

പ്രാര്‍ഥന സഫലം; രോഹിണിക്ക് വീടൊരുങ്ങി

ഇരിക്കൂര്‍: 2007ല്‍ ഇരിക്കൂര്‍ ഗവ. ആശുപത്രിക്കു മുന്നില്‍ അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടപെരുവളത്തുപറമ്പിലെ കുളിഞ്ഞ ചെരിയാണ്ടി രോഹിണിക്കും കുടുംബത്തിനും ഇരിക്കൂര്‍ഗ്രാമപഞ്ചായത്തും സോളിഡാരിറ്റിയും ചേര്‍ന്ന് വീടൊരുക്കി. പഞ്ചായത്തിന്റെ ആശ്രയപദ്ധതിപ്രകാരമുള്ള വീട് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് മൂന്നു മാസംകൊണ്ടാണ് പണിപൂര്‍ത്തിയാക്കിയത്.
വാഹനാപകടത്തില്‍ ഭര്‍ത്താവ് തോമസിന്റെ കാലിനും പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരംപണി പൂര്‍ത്തിയായ വീട്ടില്‍വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജീവന്‍ താക്കോല്‍രോഹിണിക്ക് കൈമാറി. വാര്‍ഡ് മെംബറും ക്ഷേമകാര്യ ചെയര്‍മാനുമായ പള്ളിപ്പാത്ത്ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ശഫീഖ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ കോഓഡിനേറ്റര്‍ എം.പി. ഗംഗാധരന്‍ മാസ്റ്റര്‍, സോളിഡാരിറ്റി ജില്ലാ സമിതിയംഗം ഫൈസല്‍ വാരം, സി.സി. ഫാത്തിമ, സൈറാബാനുഎന്നിവര്‍ സംസാരിച്ചു. .ഡി.എസ് സെക്രട്ടറി കെ.വി. ലേഖ സ്വാഗതവും പി. പുഷ്പലത നന്ദിയുംപറഞ്ഞു.
രണ്ട് പിഞ്ചുമക്കളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് ചികില്‍സക്കായി ഇരിക്കൂര്‍ ഗവ. പി.എച്ച്.സിയില്‍എത്തി മരുന്നു വാങ്ങി വീട്ടിലേക്ക് ബസ് കാത്തുനില്‍ക്കുമ്പോള്‍ ബസ്വെയ്റ്റിങ് ഷെഡിലേക്ക്നിയന്ത്രണംവിട്ട് പാഞ്ഞടുത്ത ലോറിക്കടിയില്‍ പെടുകയായിരുന്നു ഇവര്‍. ഇരുവര്‍ക്കുംഗുരുതരമായി പരിക്കേറ്റു. രോഹിണിയുടെ വലതുകാല്‍ മുറിച്ചുമാറ്റി. ഭര്‍ത്താവിന്റെ കാലൊടിഞ്ഞു.
സ്വന്തമായി വീടില്ലാത്തതിനാല്‍ മറ്റൊരാളുടെ തകര്‍ന്നുവീഴാറായ വീട്ടിലായിരുന്നു കുടുംബംതാമസിച്ചിരുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥ 2009 ജനുവരി 11ന് 'മാധ്യമം' റിപ്പോര്‍ട്ട്ചെയ്തിരുന്നു. തുടര്‍ന്ന് സ്വദേശത്തുനിന്നും വിദേശത്തുനിന്നും സുമനസ്സുകള്‍ സഹായങ്ങള്‍എത്തിച്ചപ്പോള്‍ ഇവര്‍ക്കൊരു വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സോളിഡാരിറ്റിയുംരംഗത്തെത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡംഗവും പിന്തുണയേകിയപ്പോള്‍മൂന്നുമാസംകൊണ്ട് വീടും കിണറും പൂര്‍ത്തിയാക്കുകയായിരുന്നു.
30-08-2010

0 comments

ഇരിക്കൂര്‍ താക്കോല്‍ദാന വിവാദം രാഷ്ട്രീയപ്രേരിതം -സോളിഡാരിറ്റി

Published on Sunday, August 29, 2010 in

താക്കോല്‍ദാന വിവാദം
രാഷ്ട്രീയപ്രേരിതം -സോളിഡാരിറ്റി
ഇരിക്കൂര്‍: ഇരിക്കൂര്‍ പഞ്ചായത്തിലെ കുളിഞ്ഞയില്‍ താമസിക്കുന്ന ചെറിയാണ്ടീലകത്തെ രോഹിണിയുടെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് സോളിഡാരിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാഹനാപകടത്തില്‍ കാലു നഷ്ടപ്പെട്ട രോഹിണിയുടെ ദുരിതാവസ്ഥ പത്രത്തില്‍ കണ്ട സോളിഡാരിറ്റി പ്രവര്‍ത്തകര്‍ അവരുടെ വീട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് നടത്തിയ ഇടപെടല്‍ കാരണമായി ഇരിക്കൂര്‍ പഞ്ചായത്തിന്റെ ആശ്രയ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പദ്ധതി വിഹിതമായി അനുവദിച്ച 1,30,000 രൂപയോടൊപ്പം സോളിഡാരിറ്റി സ്വരൂപിച്ച 1,50,000 രൂപകൂടി ചേര്‍ത്ത് സോളിഡാരിറ്റി ഇരിക്കൂര്‍ യൂനിറ്റാണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തത്. വീട് നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നല്‍കിയ ശാരീരിക അധ്വാനം കൂടി ചേര്‍ക്കുമ്പോള്‍ കിണറുള്‍പ്പെടെ വീടിന്റെ പണി പൂര്‍ത്തിയാവുമ്പോള്‍ മൂന്നര ലക്ഷം രൂപ ചെലവാകും. പഞ്ചായത്ത് വകയിരുത്തിയ തുകയില്‍ ഇതുവരെ 65,000 രൂപ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'നിങ്ങളുടെ പണം + ഞങ്ങളുടെ അധ്വാനം=വീടില്ലാത്തവര്‍ക്കൊരു വീട് 'എന്ന ആശയവുമായി സോളിഡാരിറ്റി സംസ്ഥാനതലത്തില്‍ നല്‍കുന്ന ഭവന പദ്ധതിയുടെ ഭാഗമായാണ് വീട് ഏറ്റെടുത്തത്. ഇതിനകം ആയിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചു നല്‍കിയ സോളിഡാരിറ്റിക്ക് കേരള സര്‍ക്കാറിന്റെ ഹൌസിങ് പ്രോജക്ടില്‍ ഉള്‍പ്പെട്ട 25 വീടുകള്‍ പ്രവര്‍ത്തകരുടെ അധ്വാനത്തോടുകൂടി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇരിക്കൂറിലെ നാലാമത്തെ വീടാണ് രോഹിണിയുടേത്. ഇരിക്കൂര്‍ പഞ്ചായത്തില്‍ പണി പാതിവഴിയില്‍ നിന്ന ഏഴ് ആശ്രയ ഭവനങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സോളിഡാരിറ്റി തയാറാണെന്നും ഈ രീതിയില്‍ മുന്നോട്ടുവരുന്ന ഏതു സംഘടനയെയും സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ്, യൂനിറ്റ് സെക്രട്ടറി എന്‍.വി. ത്വാഹിര്‍, വൈസ് പ്രസിഡന്റ് കെ.പി. ഹാരിസ്, കെ. മഷ്ഹൂദ്, ടി. കബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
29.08.2010

0 comments

ചക്കരക്കല്ല് ഇഫ്താര്‍ ഓണം സംഗമം

Published on Saturday, August 28, 2010 in

സൌഹാര്‍ദ കൂട്ടായ്മയൊരുക്കി ഇഫ്താര്‍ ഓണം സംഗമം
ചക്കരക്കല്ല്: റമദാനിന്റെ ത്യാഗസ്മരണകളും ഓണത്തിന്റെ ഐക്യബോധവുമുണര്‍ത്തി ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം ഇഫ്താര്‍- വിരുന്നൊരുക്കി. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു. മാനവിക മൂല്യങ്ങള്‍ വിലമതിക്കാതെ ഇരുട്ടിലൂടെ യാത്ര ചെയ്യുന്ന സമൂഹത്തിന് ഇത്തരം കൂട്ടായ്മകള്‍ വെളിച്ചമാവട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഏരിയാ ഓര്‍ഗനൈസര്‍ ഇ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. അനില്‍ കുമാര്‍,പെരളശേãരി പഞ്ചായത്തംഗം കെ.വി. ചന്ദ്രന്‍, ചക്കരക്കല്ല് പ്രസ്ഫോറം പ്രസിഡന്റ് എ.കെ. സുരേന്ദ്രന്‍, കെ.വി. കോരന്‍, കെ. സക്കരിയ, ചാലോടന്‍ രാജീവന്‍ , കെ.സി. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. എം.സി. മോഹനന്‍, പി.പി. നാരായണന്‍, പി. ശശിധരന്‍ മാസ്റ്റര്‍, എന്‍.സി. ജാഫര്‍,ഡോ. ജനാര്‍ദനന്‍, സി.സി. മാമു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.


ചക്കരക്കല്ലില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇഫ്താര് ഓണം മീറ്റ് ടി.പി. മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്യുന്നു

0 comments

ഇരിണാവ് പദ്ധതി: ആശങ്കയകറ്റണം :സോളിഡാരിറ്റി

Published on Friday, August 27, 2010 in

ഇരിണാവ് പദ്ധതി: ആശങ്കയകറ്റണം:
സോളിഡാരിറ്റി
കണ്ണൂര്‍: ഇരിണാവില്‍ സര്‍ക്കാര്‍ ഭൂമി സിമന്റ് ഫാക്ടറിയും താപവൈദ്യുത നിലയവും സ്ഥാപിക്കുന്നതിനായി സ്വകാര്യ കുത്തകകമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കയും അവ്യക്തതയും അകറ്റാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കിന്‍ഫ്രയുടെ കൈവശമുള്ള 164 ഏക്കര്‍ ഭൂമി സ്വകാര്യകമ്പനിക്ക് കൈമാറിയ നടപടി പുനഃപരിശോധിക്കണം. കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. വി.എന്‍. ഹാരിസ്, എന്‍.എം. ശഫീഖ്, കെ. സക്കറിയ എന്നിവര്‍ സംസാരിച്ചു.
26082010

0 comments

കുടിവെള്ള പ്രോജക്റ്റ് സോളിടാരിറ്റി ഇരിട്ടി ഏറിയ

Published on Wednesday, August 25, 2010 in






കണ്ണൂര്‍: വര്‍ഷങ്ങളായി കുടിവെള്ളം കിട്ടാതെ കഷ്ടത അനുഭവിച്ചിരുന്ന ആറളം കളരിക്കാട് കോളനി നിവാസികള്‍ക്ക് സോളിഡാരിറ്റി നടപ്പിലാക്കുന്ന കുടിവെള്ളപദ്ധതിയുടെ നിര്‍മ്മാണോല്‍ഘാടനം സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.എം. മക്ബൂല്‍ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ളാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സോളിഡാരിറ്റി ഇരിട്ടി ഏരിയാ സേവന വിഭാഗം കണ്‍വീനര്‍ ടി.കെ. മുനീര്‍, സെക്രട്ടറി അഫ്സല്‍, ടി.കെ മുഹമ്മദ് അസ്ളം, ഫൈസല്‍, സഫീര്‍, നൌഷാദ് മേത്തര്‍ എന്നിവര്‍ പങ്കെടുത്തു. ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. അബ്ദുള്‍ അസീസ് സ്വാഗതം പറഞ്ഞു.