പൊതുയോഗവും നടത്തി
കണ്ണൂര്‍: 45 മീറ്റര്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ ദേശീയപാത വികസിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ദേശീയപാത സംരക്ഷണ സമിതി പ്രകടനവും പൊതുയോഗവും നടത്തി. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം സംരക്ഷണ സമിതി ജില്ലാ ചെയര്മാന് ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിലൂടെ ദേശീയപാത 45 മീറ്ററായി വികസിപ്പിക്കാനുള്ള സര്‍വകക്ഷി തീരുമാനവും അതിന് സര്‍ക്കാര്‍ അംഗീകാരം നല്കിയതും കേരള ജനത ചെറുത്തുതോല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുയോഗത്തില്‍ യു.കെ. സെയ്ദ്, എം.കെ. ജയരാജന്, എം.കെ. അബൂബക്കര്‍, പ്രേമന് പാതിരിയാട് എന്നിവര്‍ സംസാരിച്ചു. നഗരത്തില്‍ നടന്ന പ്രകടനത്തിന് കെ.കെ. ഉത്തമന്, ടി.പി. അസിന്, സി.പി. അബ്ദുല്ല, മേരി എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്കി.
ദേശീയപാത സംരക്ഷണസമിതി കണ്ണൂരില്‍ നടത്തിയ ധര്‍ണയില്‍ ജില്ലാ ചെയര്മാന് ഡോ. ഡി. സുരേന്ദ്രനാഥ് സംസാരിക്കുന്നു
03.09.2010
1 comments